കേംബ്രിജ് അനലിറ്റിക്ക വിവര ചോര്‍ച്ച കേസ് തീര്‍പ്പാക്കാന്‍ മെറ്റ നല്‍കിയത് 72.5 കോടി

സാൻഫ്രാൻസിസ്കോ: ഫെയ്‌സ്ബുക്കിനെ പിടിച്ചുലച്ച കേംബ്രിജ് അനലിറ്റിക്ക ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ 72.5 കോടി രൂപ നൽകി മെറ്റ. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഉൾപ്പെടെ വിവിധ കമ്പനികൾക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ലഭ്യമായതുമായി ബന്ധപ്പെട്ടാണ് കേസ്.

സ്വകാര്യതയ്ക്കും വിശ്വാസ്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ആളുകൾ ഇഷ്ടപ്പെടുന്ന സേവനങ്ങൾ തുടരാനാണു തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മെറ്റ പറഞ്ഞു. അതേസമയം ഈ തുക അടയ്ക്കാന്‍ മെറ്റ ബാധ്യസ്ഥരാണെന്നും അവരെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ലെന്നും ടെക്ക് എഴുത്തുകാരനായ ജെയിംസ് ബാള്‍ ബിബിസിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.