നിക്‌സ്റ്റാർ 2023; ചർച്ചാ വിഷയമായി കാർഷിക മേഖലയിലെ റേഡിയേഷൻ സാങ്കേതിക വിപ്ലവം

കൊച്ചി: കാർഷിക വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ സംഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ആണവ, റേഡിയേഷൻ സാങ്കേതിക വിദ്യകൾ ന്യൂക്ലിയർ റേഡിയേഷൻ ടെക്നോളജി വിദഗ്ധരുടെ ‘നിക്‌സ്റ്റാർ – 2023’ അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രധാന ചർച്ചാ വിഷയമായി.

നാഷണൽ അസോസിയേഷൻ ഫോർ ആപ്ലിക്കേഷൻ ഓഫ് റേഡിയോ ഐസോട്ടോപ്പ് ആന്‍റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി, ഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് എനർജി, ഇന്ത്യ, വിയന്നയിലെ ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.

സുസ്ഥിരത വികസനത്തിലൂന്നിയ പ്ലാന്‍റ് മ്യൂട്ടേഷൻ ബ്രീഡിംഗ്, വിള ഉൽപാദന- സംരക്ഷണ സാങ്കേതികവിദ്യകൾ എന്നിവ സമ്മേളനം ചർച്ച ചെയ്തു. രാജ്യത്തെ വിവിധ ഭൂപ്രകൃതികൾക്ക് അനുയോജ്യമായ കാർഷിക ഇനങ്ങളുടെ ലഭ്യതക്കുറവ്, ജലക്ഷാമം, കീടങ്ങളും രോഗങ്ങളും മൂലമുള്ള നഷ്ടം എന്നിവയാണ് വിള ഉൽപാദനക്ഷമത കുറയാനുള്ള പ്രധാന കാരണങ്ങൾ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ന്യൂക്ലിയർ സാങ്കേതിക വിദ്യകൾ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് ഓർഗനൈസിംഗ് സെക്രട്ടറി പി.ജെ.ചാണ്ടി പറഞ്ഞു.