നോക്കിയ സി 31 ഇന്ത്യയിൽ അവതരിപ്പിച്ചു

നോക്കിയ ഫോണുകളുടെ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ, സി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ നോക്കിയ സി 31 ഇന്ത്യയിൽ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്‍റെ ട്രിപ്പിൾ റിയർ ക്യാമറ, എഐ പിന്തുണയുള്ള ബാറ്ററി സേവിംഗ്സ് ടെക്നോളജി തുടങ്ങിയ ഫീച്ചറുകളും മൂന്ന് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കമ്പനി ഒരു വർഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് രണ്ട് വർഷത്തെ ത്രൈമാസ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി പറയുന്നു.

നോക്കിയ സി സീരീസ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സീരീസുകളിൽ ഒന്നാണെന്നും സി സീരീസിൽ മറ്റൊരു മികച്ച സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും എച്ച്എംഡി ഗ്ലോബൽ ഇന്ത്യ & എംഇഎന്‍എ വൈസ് പ്രസിഡന്‍റ് സൻമീത് സിംഗ് കൊച്ചാർ പറഞ്ഞു.