Connect with us

Business

വൺപ്ലസ് പാഡ് ഇന്ത്യൻ വിപണിയിലേക്ക്; ആപ്പിളിനോട് മത്സരിക്കും

Published

on

ഇന്ത്യയിൽ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ വൺപ്ലസ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഷവോമി, റിയൽമി, നോക്കിയ, മോട്ടറോള എന്നീ ബ്രാൻഡുകളുടെ ശ്രേണിയിലേയ്ക്കാണ് വൺപ്ലസും ചേരുന്നത്. ആപ്പിളിന്‍റെ ഐപാഡുമായി കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് വൺപ്ലസ് പാഡ് ഒരുക്കുന്നത്. ടാബ്‌ലെറ്റ് വൺപ്ലസ് 11R-നൊപ്പം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 6 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് എന്നിവ വൺപ്ലസ് പാഡിന് ലഭിക്കും. 12.4 ഇഞ്ച് ഫുൾ-എച്ച്ഡി + ഒഎൽഇഡി ഡിസ്പ്ലേയാണ് ടാബ്‌ലെറ്റിനുള്ളത്. 13 എംപി പ്രൈമറി ക്യാമറ, 5 എംപി സെക്കന്‍ററി ക്യാമറ, മുൻവശത്ത് 8 എംപി സെൽഫി ക്യാമറ എന്നിവ പാക്ക് ചെയ്യുമെന്നാണ് സൂചന. 45 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 19,090 എംഎഎച്ച് ബാറ്ററിയാണ് ടാബ്‌ലെറ്റിനുള്ളത്.

13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ടാബ്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് വൺപ്ലസ് പാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Business

കടുത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ വെട്ടികുറയ്ക്കാനൊരുങ്ങി സ്വിഗ്ഗി

Published

on

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക.

2022 നവംബറിൽ സൊമാറ്റോ 3,800 ജീവനക്കാരിൽ 3 ശതമാനം പേരെ പിരിച്ചുവിട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സ്വിഗ്ഗിയിലെ പിരിച്ചുവിടലുകൾ. സ്വിഗ്ഗി ജീവനക്കാർ നിലവിൽ കടുത്ത ജോലി സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഹരികളുടെ മോശം പ്രകടനം കാരണം സ്വിഗ്ഗിയുടെ പ്രാഥമിക രേഖകൾ സെബിയിൽ സമർപ്പിക്കാൻ വൈകി. ഇപ്പോൾ, ഐപിഒയ്ക്കുള്ള കരട് രേഖ സമർപ്പിക്കുന്നത് കമ്പനി 2023 ഡിസംബറിലേക്ക് മാറ്റിയതായും പറയുന്നു.

സ്വിഗ്ഗിയിലെ ഈ ജീവനക്കാർ മാത്രമല്ല, കമ്പനിയുടെ വിതരണ തൊഴിലാളികളും വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിനിമം ചാർജ് 30 രൂപയായി ഉയർത്തുക, തേർഡ് പാർട്ടി കമ്പനിയുടെ ഫുഡ് ഡെലിവറി പവർ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2022 നവംബറിൽ സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികൾ കേരളത്തിൽ പണിമുടക്കിയിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികൾ കാരണം കമ്പനിക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്.

Continue Reading

Business

കെൽട്രോൺ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

Published

on

തിരുവനന്തപുരം: കൃത്യമായ ദിശാബോധമില്ലാതെയുള്ള പ്രവർത്തനമാണ് കെൽട്രോണിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്‍റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാൻ ശ്രമിക്കണമെന്നും ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

കമ്മീഷൻ ഏജൻസിയായി കെൽട്രോൺ അധഃപതിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും കെൽട്രോണിന്‍റെ നില സാവധാനം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 2024 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി കെൽട്രോൺ മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കെൽട്രോൺ അഭിവൃദ്ധിപ്പെടുമെന്ന പ്രതീക്ഷ ഇപ്പോൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയും സമയബന്ധിതമായി പണി പൂർത്തിയാക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ എന്ന കാര്യം മറക്കരുത്. ശ്രവണ സഹായികൾ ഉൾപ്പെടെയുള്ള പുതിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും കൂടുതൽ പുതിയ മേഖലകളിലേക്ക് കെൽട്രോൺ വ്യാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Business

സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വതും വിറ്റ് ട്വിറ്റർ; പക്ഷി ശിൽപം വിറ്റത് 1,00,000 ഡോളറിന്

Published

on

സാൻ ഫ്രാൻസിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിൽപ്പനക്ക് വെച്ച് ട്വിറ്റർ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 600 ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റു.

കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്റർ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശിൽപം ആണ്. ചൊവ്വാഴ്ച ഇത് 100,000 ഡോളറിനാണ് (81,25,000 രൂപ) വിറ്റുപോയത്. നാലടിയോളം രൂപമുള്ള ശില്പം ആരാണ് വാങ്ങിയതെന്നതിൽ വ്യക്തതയില്ല.

ട്വിറ്റർ പക്ഷിയുടെ നിയോൺ ഡിസ്പ്ലേയാണ് ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടിയ രണ്ടാമത്തെ വസ്തു. ഇതിന് 40,000 ഡോളറാണ്(32,18,240 രൂപ) ലഭിച്ചത്.

Continue Reading

Latest News

Recent Comments

Trending