ഓപ്പോയുടെ പുതിയ എ-സീരീസ് സ്മാർട്ട്ഫോൺ; ജനുവരി 16 ന് ഇന്ത്യൻ വിപണിയിലെത്തും

ഓപ്പോയുടെ പുതിയ എ-സീരീസ് സ്മാർട്ട്ഫോൺ ജനുവരി 16 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഓപ്പോയുടെ എ-സീരീസിന്‍റെ 5ജി സ്മാർട്ട്ഫോണായാണ് ഓപ്പോ എ78 5ജി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

എ78 5ജിയുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ ഏകദേശം 19,000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്‍റെ മോഡൽ നമ്പർ സിപിഎച്ച് 2495 ആണ്. കുറഞ്ഞത് 8 ജിബി റാമെങ്കിലും ഉണ്ടാവുമെന്നാണ് അവകാശവാദം. 4 ജിബി വെർച്വൽ റാം പിന്തുണയും വാഗ്ദാനം ചെയ്യുന്നു. 128 ജിബി ഇന്‍റേണൽ സ്റ്റോറേജിൽ നിന്ന് ഉപയോഗിക്കും. ഫോണിന് ഡൈമെൻസിറ്റി 700 എസ്ഒസി ഉണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 

ഓപ്പോ എ78 5ജിക്ക് 6.6 ഇഞ്ച് എൽസിഡി ഡിസ്പ്ലേ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 2.2 ജിഗാഹെർട്സ് വരെ വേഗതയുള്ള രണ്ട് എആർഎം കോർട്ടെക്സ്-എ76 കോറുകളും 2 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്യുന്ന ആറ് പവർ കാര്യക്ഷമമായ കോർട്ടെക്സ്-എ55 കോറുകളും ഇതിനുണ്ട്. ബ്ലൂടൂത്ത്, എൻഎഫ്സി, 5ജി, എൽടിഇ, വൈ-ഫൈ, ജിപിഎസ് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഫോണിനുണ്ടാകും.