ആന്‍റിബയോട്ടിക്ക് ആന്‍റിവൈറൽ മരുന്നുകൾ ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ചു

ഡൽഹി: ആന്‍റിബയോട്ടിക്കുകളും ആന്‍റിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പരിഷ്കരിച്ചു. മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്‍റിബയോട്ടിക് കുത്തിവയ്പ്പുകളും വില നിശ്ചയിച്ച മരുന്നുകളിൽ ഉൾപ്പെടുന്നു. വാൻകോമൈസിൻ, ആസ്ത്മ മരുന്നായ സാൽബുട്ടാമോൾ, കാൻസർ മരുന്നായ ട്രാസ്റ്റുസുമാബ്, ബ്രെയിൻ ട്യൂമർ ചികിത്സാ മരുന്നായ ടെമോസൊളോമൈഡ്, വേദനസംഹാരികളായ ഇബുപ്രോഫെൻ, പാരസെറ്റമോൾ എന്നിവയുടെ വിലയും പരിഷ്കരിച്ചു. വിജ്ഞാപനം അനുസരിച്ച്, ഒരു അമോക്സിസിലിൻ കാപ്സ്യൂളിന്‍റെ പരിധി വില 2.18 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സിറ്റിറിസിൻ ഗുളികയ്ക്ക് 1.68 … Read more

ഇന്ത്യയുടെ ചരക്ക് വ്യാപാരക്കമ്മി 23.89 ബില്യൺ ഡോളറായി ഉയർന്നു

ഡൽഹി: ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ഡിസംബർ 2022 ൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ 21.10 ബില്യൺ ഡോളറിൽ നിന്ന് വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോഴാണ് വ്യാപാരക്കമ്മി ഉണ്ടാകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു രാജ്യം വിൽക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുമ്പോൾ വ്യാപാര കമ്മി ഉണ്ടാകുന്നു. 2022 ഡിസംബറിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 12.2 ശതമാനം ഇടിഞ്ഞ് … Read more

കര്‍ഷകര്‍ക്ക് അധിക ധനസഹായം നൽകുന്നതിന്നായി പുതിയ പങ്കാളിത്തവുമായി എസ്ബിഐ

ഡൽഹി: കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വെയർഹൗസിംഗ് ഡെവലപ്മെന്‍റ് റെഗുലേറ്ററി അതോറിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ധാരണാപത്രം ഒപ്പിട്ടു. കൃഷിയിടങ്ങൾക്ക് സമീപമുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങളിൽ വിളകൾ സംഭരിക്കാനും അവരുടെ ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീത്-(ഇ-എൻഡബ്ല്യുആർ) ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പ നേടാനും കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ ആരംഭിച്ച വായ്പാ ഉൽപ്പന്നമായ ‘പ്രൊഡ്യൂസ് മാർക്കറ്റിംഗ് ലോൺ’ കൂടുതൽ കർഷകരിലേക്ക് എത്തിക്കുക എന്നതാണ് … Read more

പറവൂരില്‍ മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷബാധ; മജ്‌ലിസ് ഹോട്ടല്‍ പൂട്ടിച്ചു 

പറവൂര്‍: കൊച്ചി പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍. ഇതേ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടൽ അടച്ചുപൂട്ടി. പറവൂർ ടൗണിലെ മജ്‌ലിസ് ഹോട്ടലാണ് അധികൃതർ അടച്ചുപൂട്ടിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് മൂവരും മജ്‌ലിസിൽ നിന്ന് കുഴിമന്തി കഴിച്ചത്. ഇതിനെ തുടർന്ന് ഛർദ്ദി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. 21ഉം 22ഉം വയസുള്ള രണ്ട് പേർക്കും 11 വയസുള്ള കുട്ടിക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ പറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹേതര ബന്ധങ്ങൾക്കായുള്ള ഡേറ്റിംഗ് ആപ്പിൽ രണ്ട് മില്ല്യൺ ഇന്ത്യക്കാർ

ഡേറ്റിംഗ് അപ്ലിക്കേഷനുകൾക്ക് സമീപ വർഷങ്ങളിൽ വളരെയധികം ജനപ്രീതിയാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വഴി പരിചയപ്പെടുകയും കാണുകയും ഡേറ്റ് ചെയ്യുകയും ചെയ്യുന്ന നിരവധി ആളുകളാണ് ഇന്ത്യയിലുള്ളത്. മുമ്പ് ഡേറ്റിംഗ് അപ്ലിക്കേഷനുകൾ നമ്മുടെ സമൂഹത്തിൻ്റെ ഭാവനയ്ക്ക് അതീതമായിരുന്നുവെങ്കിലും ഇന്ന് അങ്ങനെയല്ല. കാര്യങ്ങൾ മാറി, ഡേറ്റിംഗ് അപ്ലിക്കേഷനുകൾ എല്ലാവർക്കും സുപരിചിതമായി.  മിക്ക ഇന്ത്യക്കാരും ഒരു പങ്കാളി എന്നതിൽ ഉറച്ച് നിൽക്കണം എന്ന് പറയുന്നവരാണ്. അതേ ഇന്ത്യയിൽ, വിവാഹിതർക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷൻ വളരെ ജനപ്രിയമാണെന്നും നിരവധി ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട്.  ഫ്രാൻസിൽ … Read more

ഷെയർചാറ്റും മോജും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു; 500ഓളം പേരെ ബാധിക്കും

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികൾ ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായുള്ള മൊഹല്ല ടെക്കിന്‍റെ ഉടമസ്ഥതയിലുള്ള ഷെയർചാറ്റും അതിന്‍റെ വീഡിയോ ആപ്ലിക്കേഷനായ മോജും തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങുകയാണ്. ഏകദേശം 500 ഓളം പേരെ ഇത് ബാധിക്കും. 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2,200 ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതിന്‍റെ വിപണി മൂല്യം 500 കോടി ഡോളറാണ്. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി വക്താവ് … Read more

യു.എസില്‍ തീവ്രവ്യാപനത്തിന് കാരണമായ കോവിഡ് വകഭേദം ഇന്ത്യയിലും കൂടുന്നു

ന്യൂഡൽഹി: യുഎസിൽ അതി തീവ്രവ്യാപനത്തിന് കാരണമായ എക്സ്ബിബി.1.5 വേരിയന്‍റ് ഇന്ത്യയിലും വർദ്ധിക്കുന്നു. നിലവിൽ 26 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കണ്‍സോർഷ്യം) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇൻസാകോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കോവിഡ് -19 കേസുകളിൽ 44 ശതമാനവും എക്സ്ബിബി.1.5 കാരണമാണ്. ചൈനയിൽ വ്യാപനത്തിനു കാരണമായ ബിഎഫ്.7 വകഭേദം രാജ്യത്ത് 14 ആയി ഉയർന്നു. പശ്ചിമ … Read more

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതുചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ പരിഷ്കരിച്ചാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ വിജ്ഞാപനത്തിൽ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമല്ല ഇതെന്ന് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂരിൽ ചിക്കനും മയോണൈസും കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

പാപ്പിനിശ്ശേരി: കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയോടെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. പൊറോട്ട, ചിക്കൻ, മയോണൈസ് എന്നിവ കഴിച്ച ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിക്കുകയാണ് ചെയ്തത്.

ആന്‍റിബയോട്ടിക് രഹിത സുസ്ഥിര മത്സ്യകൃഷി; ധാരണാപത്രത്തിൽ ഒപ്പുവച്ച് കിംഗ് ഇൻഫ്രാ

ആന്‍റിബയോട്ടിക് രഹിത സുസ്ഥിര മത്സ്യകൃഷി വികസിപ്പിക്കുന്നതിനായി വെഞ്ചേഴ്സ് കാനഡ ആസ്ഥാനമായുള്ള ആറ്റംസ് ഗ്രൂപ്പുമായി കൈകോർത്ത് കിംഗ് ഇൻഫ്രാ. മത്സ്യകൃഷി, മത്സ്യ സംസ്കരണം, മത്സ്യോത്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കിംഗ് ഇൻഫ്ര, ആറ്റംസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതോടെ ഇന്ത്യയിലെ അക്വാകൾച്ചർ മേഖലയിൽ ഉപയോഗിക്കുന്ന ആറ്റംസിൻ്റെ എല്ലാ ഉൽപ്പന്നങ്ങളും വിതരണം ചെയ്യാനുള്ള അവകാശം കിംഗ് ഇൻഫ്രയ്ക്കും അനുബന്ധ സ്ഥാപനമായ സിസ്റ്റ 360 നും ലഭിക്കും. ഈ രീതിയിൽ, ഇന്ത്യയിൽ നിന്നുള്ള ആന്‍റിബയോട്ടിക് രഹിത അക്വാകൾച്ചർ ഉൽപ്പന്നങ്ങൾക്ക് … Read more

2023ലെ കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ബാങ്കുകളും

കേന്ദ്ര ബജറ്റിനെ കാത്തിരിക്കുന്ന മേഖലകളിലൊന്നാണ് ബാങ്കിംഗ്. കേന്ദ്ര ബജറ്റിലെ നയങ്ങളും പ്രഖ്യാപനങ്ങളും വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബാങ്കുകളുടെ ലക്ഷ്യങ്ങൾ വിവേകപൂർവ്വം പുനഃക്രമീകരിക്കുന്നതിനും നടപ്പാക്കുന്നതിനും സഹായിക്കുന്നു. ഇത് ശരിയായി ഉപയോഗിക്കുന്നത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാനും സുസ്ഥിര വളർച്ചയ്ക്ക് വഴിയൊരുക്കാനും സഹായിക്കും. അതിനാൽ, 2023 ലെ ബജറ്റിൽ ബാങ്കുകളും പ്രതീക്ഷയർപ്പിക്കുന്നു. ആരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പദ്ധതികളെ കേന്ദ്ര ബജറ്റ് പ്രോത്സാഹിപ്പിക്കുമെന്ന് ബാങ്കിംഗ് … Read more