Connect with us

Entertainment

ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Published

on

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്.

രണ്ട് മാസം മുമ്പ് അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ചതിന് സംഘടന താരത്തെ വിലക്കിയിരുന്നു. പിന്നീട് കേസ് ഒത്തുതീർപ്പാക്കിയെങ്കിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടർന്നിരുന്നു.

Continue Reading

Entertainment

കശ്മീർ ഫയൽസ് പ്രോപ്പഗൻഡ; മേളയിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് ഐഎഫ്എഫ്ഐ ജൂറി ഹെഡ്

Published

on

പനജി: ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ‘ദി കശ്മീർ ഫയൽസ്’ ഉൾപ്പെടുത്തിയതിനെതിരെ അന്താരാഷ്ട്ര ചലച്ചിത്ര മത്സര വിഭാഗത്തിന്‍റെ ജൂറി ഹെഡ് നാദവ് ലാപിഡ്. 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം പരസ്യ വിമർശനം ഉന്നയിച്ചത്.

രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതിൽ 14 ചിത്രങ്ങൾ മികച്ച നിലവാരമുള്ളതും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ 15-ാമത്തെ സിനിമ കണ്ട ശേഷമാണ് ഞങ്ങളെല്ലാവരും ഞെട്ടുകയും അസ്വസ്ഥരാവുകയും ചെയ്തത് – ദി കശ്മീർ ഫയൽസ്. അത് ഒരു പ്രോപ്പഗൻഡ (ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം) പോലെ തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഫിലിം ഫെസ്റ്റിവലിന്‍റെ മത്സര വിഭാഗത്തിൽ, ഇത് അനുചിതവും അപരിഷ്കൃതവുമായ ഒരു ചിത്രമാണെന്ന് തോന്നി,” അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത പരിപാടിയിലായിരുന്നു ലാപിഡിന്‍റെ പരാമർശം. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീരി ഫയൽസ്’ 1990 കളിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനം അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സരവിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചു.

Continue Reading

Entertainment

നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും വിവാഹിതരായായി

Published

on

തെന്നിന്ത്യൻ നടി മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് വരൻ. മഞ്ജിമയും ഗൗതം കാർത്തികും ഏറെ നാളായി പ്രണയത്തിലായിരുന്നു.

താൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹൻ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാട് മാറ്റി എന്നും മഞ്‍ജിമ എഴുതിയിരുന്നു.  ഗൗതം വാസുദേവ് മേനോൻ, മണിരത്നം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.

Continue Reading

Entertainment

തലസ്ഥാനത്ത് 12 ലോകോത്തര സ്ക്രീനുകൾ വരുന്നു; രാജ്യത്ത് നാലാമത്തേത്

Published

on

തിരുവനന്തപുരം: ഐമാക്സ് തീയറ്റർ ഉൾപ്പെടെ 12 ലോകോത്തര സ്ക്രീനുകളും 1739 സീറ്റുകളുമായി പി.വി.ആർ. തിരുവനന്തപുരം ലുലു മാളിൽ ഡിസംബർ ആദ്യവാരം പ്രദർശനം ആരംഭിക്കും.

ആഡംബര സവിശേഷതകളുള്ള രണ്ട് ലക്സ് സ്ക്രീനുകളും 4ഡി മാക്സ് സ്ക്രീനും ഇതിൽ ഉൾപ്പെടുന്നു. ഐ മാക്സിൽ മാത്രം 278 സീറ്റുകളാണുള്ളത്. 4ഡി മാക്സിന് 80 സീറ്റുകളും രണ്ട് ലക്സ് തീയേറ്ററുകളിലായി 96 സീറ്റുകളുമാണുള്ളത്. മറ്റ് എട്ട് തിയേറ്ററുകളിൽ 107 മുതൽ 250 വരെ ഇരിപ്പിട കപ്പാസിറ്റിയുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ലെക്സാണ് പി.വി.ആറിൽ ആരംഭിക്കുന്നത്. ഐമാക്സ് ഒഴികെയുള്ള തീയേറ്ററുകൾ ഡിസംബർ രണ്ടിനും ഐമാക്സ് ഡിസംബർ അഞ്ചിനും പ്രദർശനം ആരംഭിക്കും. ഗോൾഡ്, ടീച്ചർ തുടങ്ങിയ ചിത്രങ്ങളാണ് ആദ്യം റിലീസ് ചെയ്യുക. ജെയിംസ് കാമറൂണിന്‍റെ അവതാർ- 2 ഐ മാക്സിലൂടെയാകും തലസ്ഥാനത്ത് പ്രദർശനം ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സ്ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

ഇന്‍റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള അൾട്രാ ഹൈ റെസല്യൂഷൻ 2കെ ആർ ജി ബി പ്ലസ് ലേസർ പ്രൊജക്ടർ ഉള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ലെക്സാണ് പിവിആർ ലക്സ്. ഡോൾബി 7.1 ഇമ്മേഴ്സീവ് ഓഡിയോ, നെക്സ്റ്റ്-ജെൻ 3ഡി സാങ്കേതികവിദ്യ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിന് ശേഷം രാജ്യത്തെ നാലാമത്തെ പിവിആർ സൂപ്പർപ്‌ളെക്സാണിത്.

Continue Reading

Latest News

Recent Comments

Trending