ഖത്തര്‍ ലോകകപ്പ്; ആദ്യ റെഡ് കാര്‍ഡ് വെയില്‍സ് ഗോളി വെയ്ന്‍ ഹെന്‍സേയ്ക്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് റഫറി പുറത്തെടുത്തു. 84-ാം മിനിറ്റിൽ ഇറാന്‍റെ തരീമിയെ ഫൗൾ ചെയ്തതിന് വെയിൽസ് ഗോൾകീപ്പർ വെയ്ൻ ഹെൻസെയ്ക്ക് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാർഡ് പുറത്തെടുക്കുകയും പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം തീരുമാനം പിൻവലിക്കുകയും ചുവപ്പ് കാർഡ് കാണിക്കുകയും ചെയ്തു.

പെനാൽറ്റി ബോക്സിൽ നിന്ന് 30 വാര അകലെ വന്ന് തരീമിയുടെ ഗോൾ നേടാനുള്ള നീക്കം തടയാൻ ഹെൻസി ശ്രമിച്ചു. ഇതിനിടയിൽ കാൽമുട്ട് ഉയർത്തി ഗോൾ ശ്രമം തടയാൻ ശ്രമിച്ചപ്പോൾ തരീമിയുടെ മുഖത്തടിക്കുകയായിരുന്നു.