ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ; സിംഗപ്പൂരിലെയും ഡബ്ലിനിലെയും ജീവനക്കാർ പുറത്ത്

ട്വിറ്ററിൽ വീണ്ടും പിരിച്ചുവിടൽ. സിംഗപ്പൂരിലെയും ഡബ്ലിനിലെയും ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരെയാണ് ഇത്തവണ പിരിച്ചുവിട്ടത്.

ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീമിലെ ജീവനക്കാരെയാണ് ട്വിറ്റർ ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. സുപ്രധാന പദവിയിലിരിക്കുന്നവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

എലോൺ മസ്കിന്‍റെ വരവിന് ശേഷം കമ്പനിയിലെ 70 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്. ഒരു വശത്ത്, ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിടുകയും മറുവശത്ത് കമ്പനിയിലേക്ക് പുതിയ ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.