ഐപിഎൽ ഫൈനൽ മത്സരത്തോടെ റെക്കോർഡ്; നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്കിൽ

അഹമ്മദാബാദ് : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്ത റെക്കോർഡാണ് സ്റ്റേഡിയം നേടിയത്. 2022 ഐപിഎൽ ഫൈനലിൽ ആയിരുന്നു ഈ ചരിത്ര നേട്ടമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച പറഞ്ഞു.

നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന മൊട്ടേര സ്റ്റേഡിയത്തിന് 110,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ഇത് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ 10,000ത്തിൽ അധികം പേരെ ഉൾകൊള്ളും.