വിപണിയിൽ തരംഗങ്ങൾ സൃഷ്ടിക്കാൻ റെഡ്മി നോട്ട് 12 സീരിസ്; ജനുവരി ആദ്യം ഇന്ത്യയിലെത്തും 

റെഡ്മി നോട്ട് 12 സീരീസ് ജനുവരി അഞ്ചിന് ഇന്ത്യയിലെത്തും. റെഡ്മി ഇന്ത്യ തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽ ഇതിനകം അവതരിപ്പിച്ച റെഡ്മി നോട്ട് 12 സീരീസ് വിപണിയിൽ തരംഗങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

റെഡ്മി നോട്ട് 12 സീരീസ് 2023 പകുതിയോടെ വിപണിയിലെത്തുമെന്നായിരുന്നു പ്രാഥമിക സൂചനകൾ. എന്നിരുന്നാലും, ജനുവരി ആദ്യം തന്നെ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചൈനയിൽ ലോഞ്ച് ചെയ്ത ഫോണിൽ നിന്നും ഇന്ത്യൻ മോഡലിന് ധാരാളം മാറ്റങ്ങൾ പ്രതീക്ഷിക്കാം. റെഡ്മി നോട്ട് 12 5 ജി, റെഡ്മി നോട്ട് 12 പ്രോ 5 ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5 ജി എന്നീ വേരിയന്റുകളായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക.

ചൈനയിൽ ലോഞ്ച് ചെയ്തതിന് സമാനമായ 48 മെഗാപിക്സൽ ക്യാമറയാണ് നോട്ട് 12 5ജിക്കുള്ളത്. സ്നാപ്ഡ്രാഗൺ പ്രോസസറും അമോലെഡ് ഡിസ്പ്ലേയുമായിരിക്കും ഫോണിനുള്ളത്. 33 വാട്ട് ഫാസ്റ്റ് ചാർജിംഗും പ്രതീക്ഷിക്കാം. ഫോണിന് 5000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.