‘ട്രൂ 5ജി’ക്കായി ഒന്നിച്ച് റിലയന്‍സ് ജിയോയും മോട്ടറോളയും; സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കി

ഇന്ത്യയിലെ വിപുലമായ 5 ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിലുടനീളം ജിയോയുടെ ട്രൂ 5 ജി പ്രാപ്തമാക്കുന്നതിന് മോട്ടറോള ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പുറത്തിറക്കി. റിലയൻസ് ജിയോയുമായുള്ള പങ്കാളിത്തത്തോടെ, ഇന്ത്യയിലെ 5 ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-എലോൺ 5 ജി സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നുവെന്ന് മോട്ടോറോള ഉറപ്പാക്കിയിട്ടുണ്ട്.

5ജി ശേഷിയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ ഒഇഎം ആണ് മോട്ടറോള. ബ്രാൻഡ് അതിന്‍റെ എല്ലാ 5 ജി സ്മാർട്ട്ഫോണുകളിലും വിട്ടുവീഴ്ചയില്ലാത്ത ട്രൂ 5 ജി പിന്തുണ വാഗ്ദാനം ചെയ്യുന്നു. 11-13 5 ജി ബാൻഡുകൾക്കുള്ള പിന്തുണയും ഇതിൽ ഉൾപ്പെടുന്നു.

മോട്ടോറോള സ്മാർട്ട്ഫോണുകളുടെ എല്ലാ ജിയോ ഉപയോക്താക്കൾക്കും ജിയോ ട്രൂ 5 ജി ഉള്ളതോ അതിവേഗം പുറത്തിറങ്ങുന്നതോ ആയ പ്രദേശങ്ങളില്‍ ജിയോ വെൽക്കം ഓഫറിന് കീഴിൽ 5 ജി ഇന്‍റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും.