ബാഗിൽ ഭാഗ്യമില്ലാതെ സബ്യസാചി; ട്രോളുകൾ ഏറ്റുവാങ്ങി അമിതവലിപ്പമുള്ള ഇന്ത്യ ടോട്ട് ബാഗ്

സാരിയോ ലെഹംഗയോ ആഭരണങ്ങളോ മറ്റെന്തെങ്കിലുമോ ആകട്ടെ, ഡിസൈനർ സബ്യസാചി ആണെങ്കിൽ ഫാഷൻ പ്രേമികൾ 100 ൽ 100 മാർക്ക് നൽകും. എല്ലാ അർത്ഥത്തിലും അത് സൂപ്പർ ആയിരിക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്. അതിന്‍റെ എംബ്രോയിഡറി, നിറം, മൊത്തത്തിലുള്ള രൂപം അങ്ങനെ പലതും.

എന്നിരുന്നാലും, വസ്ത്രങ്ങൾ ഒഴികെയുള്ള മറ്റ് മേഖലകളിൽ അദ്ദേഹം തന്‍റെ ഡിസൈനിംഗ് കഴിവുകൾ പ്രകടമാക്കുകയാണെങ്കിൽ, അത് പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. അദ്ദേഹം എച്ച് & എമ്മുമായി സഹകരിച്ചപ്പോഴും അമിത വില, അപ്രായോഗികത തുടങ്ങിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോൾ തന്‍റെ ഏറ്റവും പുതിയ കളക്ഷൻ ബാഗുകളുടെ പേരിലാണ് അദ്ദേഹം ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. ഈ ബാഗുകളെ അദ്ദേഹം ‘ഇന്ത്യ ടോട്ട്’ എന്നാണ് വിശേഷിപ്പിച്ചത്. ഈ ബാഗിന്‍റെ പ്രത്യേകത രണ്ട് വള്ളികളുള്ളതും ധാരാളം സംഭരണ ശേഷി ഉള്ളതുമാണ് എന്നതാണ്. അമിത വലിപ്പത്തിൻ്റെ പേരിലാണ് ട്രോളുകൾ.