കുട്ടികൾക്ക് ഫ്ലൂ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കുട്ടികൾക്ക് ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സിഹതി ആപ്പ് വഴി വാക്സിൻ എടുക്കാൻ ബുക്ക് ചെയ്യണം. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളെയാണ് പകർച്ച പനി ബാധിക്കുന്നത്. അപൂർവം സന്ദർഭങ്ങളിൽ മരണം പോലും ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.