ലോക കേക്ക് മത്സരത്തില്‍ വിസ്മയമായി ഷാറൂഖ്-ദീപിക കേക്ക്

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ തെളിവായി ഒരു കേക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. അതും ബർമിങ്ഹാമിൽ.

ഓം ശാന്തി ഓമിൽ നിന്നുള്ള ഇരുവരുടെയും പ്രശസ്തമായ പോസ് ആണ് കേക്കിന്‍റെ രൂപത്തിൽ മത്സരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കേക്കിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബോളിവുഡ് താരം കത്രീന കൈഫിന്‍റെ രൂപത്തിലുള്ള ഒരു കേക്കും ഇതേ വീഡിയോയിൽ കാണാം.

ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ലോകത്തിലെ ഏറ്റവും വലിയ കേക്ക് മത്സരത്തിലാണിത്. പ്രമുഖ ബേക്കറായ ടീന സ്കോട്ട് പരാഷറാണ് കേക്ക് നിർമ്മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ട്വിറ്റർ ഫാൻ പേജ് അനുസരിച്ച് ടീന ഈ കേക്ക് ഉണ്ടാക്കാൻ ഏകദേശം ഒരു മാസമെടുത്തു.