സിൽവർ ലൈൻ; സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
അനുമതി നൽകാത്തത് കേന്ദ്ര സർക്കാരാണെന്നും കേരളത്തിന് മെച്ചപ്പെട്ട പദ്ധതി വരേണ്ടെന്ന കേന്ദ്ര നിലപാടാണ് പ്രശ്നമെന്നുമായിരുന്നു ബാലഗോപാലിന്‍റെ പ്രതികരണം.

ഉദ്യോഗസ്ഥരെ ഉടൻ തിരിച്ചുവിളിച്ച റവന്യൂ വകുപ്പിന്‍റെ ഉത്തരവിനോട് പ്രതികരിച്ച ധനമന്ത്രി ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നും പറഞ്ഞു.

അതേസമയം സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കണം. പ്രതിഷേധക്കാരെ പൊലീസും സി.പി.എം ഗുണ്ടകളും മർദ്ദിച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.