ഗായകന്‍ ശ്രീനാഥും സംവിധായകന്‍ സേതുവിന്റെ മകള്‍ അശ്വതിയും വിവാഹിതരായി

ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി. ഫാഷൻ സ്റ്റൈലിസ്റ്റും സംവിധായകൻ സേതുവിന്‍റെ മകളുമായ അശ്വതിയാണ് വധു. ശ്രീനാഥ് തന്നെയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മെയ് 26നായിരുന്നു ശ്രീനാഥിന്‍റെയും അശ്വതിയുടെയും വിവാഹ നിശ്ചയം.

ജയറാം, ടോവിനോ തോമസ്, മംമ്ത മോഹന്ദാസ്, അനു സിത്താര, സിദ്ദിഖ്, റഹ്മാൻ, രഞ്ജി പണിക്കർ, ചിപ്പി, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

റിയാലിറ്റി ഷോയിലൂടെ പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച ശ്രീനാഥ് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്കും കടന്നു. സബാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ തുടങ്ങിയ ചിത്രങ്ങൾക്കും ശ്രീനാഥ് സംഗീതം നൽകിയിട്ടുണ്ട്.