ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം; ആദ്യ രാജ്യമാകാൻ ഇന്ത്യ

ന്യൂഡൽഹി: ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ. ഇതിനായി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ പി.ഡി.വഗേല പറഞ്ഞു. വാർത്താ വിതരണ പ്രക്ഷേപണമുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികൾ നൽകുന്നതിനുള്ള ശുപാർശ ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്പെക്ട്രം ലേലത്തിനും ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയത്തിന്‍റെ അനുബന്ധ വശങ്ങൾക്കുമായി ടെലികോം വകുപ്പില്‍ നിന്ന് ട്രായ്ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പുതിയ നടപടികൾ ഈ മേഖലയെ നശിപ്പിക്കുന്ന തരത്തിലാകരുത്. പുതിയ സംവിധാനങ്ങൾ ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും വഗേല പറഞ്ഞു.