‘സ്പോർട്സ് വേറെ, മതം വേറെ’; കൂട്ടിക്കുഴയ്ക്കരുതെന്ന് കായികമന്ത്രി

തിരുവനന്തപുരം: സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. “സ്പോർട്സ് വേറെ, മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്‍റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും. താരാരാധന കായിക പ്രേമികളുടെ വികാരമാണെന്നും” മന്ത്രി പറഞ്ഞു.

ഒരു വിശ്വാസിക്ക് ഒന്നിലും അമിതമായ സ്വാധീനമോ ആവേശമോ ഉണ്ടാകരുതെന്നും ഫുട്ബോൾ ഒരു ലഹരിയായി മാറരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കായിക മന്ത്രിയുടെ പ്രതികരണം.