അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ കറൻസി ഉപയോഗിക്കാൻ ശ്രീലങ്ക

ഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിന്നാലെ, ഇതിനായി വോസ്ട്രോ അക്കൗണ്ടുകൾ എന്ന പ്രത്യേക ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ കറൻസിയെ ശ്രീലങ്കയിൽ വിദേശ കറൻസിയായി ഉപയോഗിക്കുന്നതിന് ആർബിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് പറഞ്ഞു.

റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിനായി 12 വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകിയതായാണ് വിവരം. ശ്രീലങ്കയുമായുള്ള വ്യാപാരത്തിന് 5 അക്കൗണ്ടുകളും മൗറീഷ്യസുമായുള്ള വ്യാപാരത്തിന് 1 അക്കൗണ്ടും ഉൾപ്പെടെ മറ്റ് 6 അക്കൗണ്ടുകൾക്കും അനുമതി നൽകി.