കണ്ണൂരിൽ ചിക്കനും മയോണൈസും കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

പാപ്പിനിശ്ശേരി: കണ്ണൂർ പുതിയതെരു നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ഇന്ന് ഉച്ചയോടെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ചികിത്സ തേടിയത്. പൊറോട്ട, ചിക്കൻ, മയോണൈസ് എന്നിവ കഴിച്ച ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം പങ്കിട്ടു കഴിക്കുകയാണ് ചെയ്തത്.