ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ ടാറ്റ മോട്ടോഴ്സ്

ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഫർ സ്വീകരിച്ച എല്ലാ യോഗ്യരായ ജീവനക്കാരും ടാറ്റ പാസഞ്ചേഴ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്‍റെ ജീവനക്കാരായി മാറും. ഏകദേശം 725.7 കോടി രൂപയുടെ ഈ ഏറ്റെടുക്കൽ കരാറിലൂടെ, ഫോർഡ് ഇന്ത്യ ജീവനക്കാരുടെയും വാഹന നിർമ്മാണ പ്ലാന്‍റിന്‍റെയും മുമ്പ് ഉണ്ടായിരുന്ന മുഴുവൻ ഭൂമിയും കെട്ടിടങ്ങളും യന്ത്രങ്ങളും ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കും.

ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് വാഹനങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ ഇലക്ട്രിക് വാഹന വിഭാഗത്തിൽ കമ്പനിക്ക് ഇതിനകം തന്നെ വലിയ ഓഹരിയുണ്ട്. മുൻ ഫോർഡ് പ്ലാന്‍റ് ഏറ്റെടുക്കുന്നതോടെ, കമ്പനിയുടെ വാർഷിക ഉൽപാദന ശേഷി മൂന്ന് ലക്ഷം യൂണിറ്റായി ഉയർത്താൻ ടാറ്റ പദ്ധതിയിടുന്നു. 4.20 ലക്ഷം യൂണിറ്റ് വരെ ഉത്പാദനം വർദ്ധിപ്പിക്കാനും കഴിയും.

നിലവിൽ പ്രതിവർഷം 3,00,000 യൂണിറ്റ് ഉൽപ്പാദന ശേഷിയാണുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ടാറ്റ മോട്ടോഴ്സ് പ്ലാന്‍റ് ഉപയോഗിക്കും. പ്രതിവർഷം 300,000 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു, ഇത് പ്രതിവർഷം 420,000 യൂണിറ്റുകളായി വികസിപ്പിക്കാൻ കഴിയും.