പിരിച്ചുവിടൽ പ്രഖ്യാപനം; ആമസോണിന് കനത്ത തിരിച്ചടി

ആമസോൺ സ്ഥാപകനും ലോക ശതകോടീശ്വരനുമായ ജെഫ് ബെസോസിന്‍റെ ആസ്തിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 675 മില്യൺ ഡോളർ നഷ്ടം. 18,000 ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ബെസോസിനു കനത്ത തിരിച്ചടി സംഭവിച്ചത്.

പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ശേഷമാണ് ആമസോണിന്‍റെ ഓഹരികൾ ഇടിഞ്ഞത്. പിന്നീട്, ലോകത്തിലെ ആറാമത്തെ സമ്പന്നനായ ബെസോസിന്‍റെ ആസ്തി 106 ബില്യൺ ഡോളറായി കുറഞ്ഞു. 2022 ൽ, വിപണി മൂലധനത്തിൽ ആമസോണിനു 834 ബില്യൺ ഡോളർ നഷ്ടമായി.

കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം പിരിച്ചുവിടുന്നത് 18,000 തൊഴിലാളികളെ വരെ ബാധിക്കുമെന്ന് ബെസോസിന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയും ദ്രുതഗതിയിലുള്ള നിയമനങ്ങളുമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു.