Sports
വമ്പന്മാർ കടന്നു; ബ്രസീലും പോർച്ചുഗലും പ്രീക്വാർട്ടറിൽ

സ്വിറ്റ്സർലൻഡിനെ 1: ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തി പോർച്ചുഗലും സ്വിറ്റ്സർലൻഡിനെ ഒന്നേ പൂജ്യത്തിന് കീഴടക്കി ബ്രസീലും ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ശേഷം ബ്രസീലും പോർച്ചുഗലും മാത്രമാണ് പ്രീക്വാർട്ടറിലെത്തുന്നത്. ബ്രൂണോ ഫെർണാണ്ടസാണ് ഉറുഗ്വേയ്ക്കെതിരെ പോർച്ചുഗലിന്റെ രണ്ട് ഗോളുകളും നേടിയത്.
സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ കാസെമിറോയാണ് ബ്രസീലിനായി ഗോൾ നേടിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ കാമറൂണും സെർബിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ചപോൾ ഘാന 3-2ന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചു. കാമറൂണിനായി ജീൻ കാസ്റ്റെലെറ്റോ, വിൻസെന്റ് അബൂബക്കർ, എറിക് മാക്സിം മോട്ടിംഗ് എന്നിവർ ഗോൾ നേടിയപ്പോൾ സെർബിയയുടെ ഗോളുകൾ സ്ട്രഹിനിയ പാവ്ലോവിച്ച് നേടി.
ഘാനയ്ക്കായി മുഹമ്മദ് ഖുദ്ദൂസ് (2 ഗോളുകൾ), മുഹമ്മദ് സാലിസ് എന്നിവർ സ്കോർ ചെയ്തു. കൊറിയയ്ക്കായി ചോ ക്യു സങ് രണ്ട് ഗോളുകൾ നേടി. ജയത്തോടെ ഘാനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായി.
Sports
മെക്സിക്കൻ പതാകയും ജേഴ്സിയും ചവിട്ടി; മെസിക്ക് ഭീഷണിയുമായി ബോക്സിംഗ് താരം

മെക്സികോ സിറ്റി: അർജന്റീന-മെക്സിക്കോ മത്സരത്തിന് പിന്നാലെ ലയണൽ മെസിക്ക് ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിംഗ് ലോകചാമ്പ്യൻ കാനെലോ അൽവാരസ്. മെക്സിക്കോയ്ക്കെതിരായ മത്സരം ജയിച്ചതിന് ശേഷം മെസിയും സംഘവും ഡ്രസിംഗ് റൂമിൽ ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സമയത്ത് മെസി മെക്സിക്കോയുടെ ജേഴ്സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് ആരോപണം.
ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചാണ് കനെലോ അൽവാരെസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. “ഞങ്ങളുടെ പതാകയും ജേഴ്സിയും ഉപയോഗിച്ച് മെസി നിലം വൃത്തിയാക്കുന്നത് കാണുക,” അൽവാരെസ് ട്വീറ്റ് ചെയ്തു. “എന്നെ കാണാതിരിക്കാൻ അയാൾ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. അർജന്റീനയെ ഞാൻ ബഹുമാനിക്കുന്നതുപോലെ നിങ്ങൾ മെക്സിക്കോയെയും ബഹുമാനിക്കണം. ഞാൻ അർജന്റീനയെ കുറിച്ചല്ല സംസാരിക്കുന്നത്, മെസിയെക്കുറിച്ചാണ് സംസാരിക്കുന്നത്,” അൽവാരെസ് പറഞ്ഞു.
പച്ച നിറത്തിലുള്ള ജെഴ്സി മെസി ബൂട്ട്കൊണ്ട് തട്ടുന്നത് വീഡിയോയിൽ കാണാം. ഇത് മെക്സിക്കൻ ജേഴ്സിയാണെന്നാണ് ആരോപണം. എന്നാല്‍ വീഡിയോയില്‍ മെസിയുടെ കാലിന് സമീപം ഒരു മെക്സിക്കോ ജെഴ്സി കിടക്കുന്നത് കാണാമെങ്കിലും മെക്സിക്കൻ പതാകയിൽ ചവിട്ടുന്നത് കാണാനില്ലെന്നായിരുന്നു ആരാധകരുടെ മറുപടി. ഏതായാലും സംഭവം ഏറെ ചർച്ചയായിരിക്കുകയാണ്.
Sports
കരുത്ത് കാട്ടി ഘാന; ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു

ദോഹ: ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ജയം. മത്സരത്തിൽ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ആദ്യ പകുതിയിൽ ഘാന ലീഡ് നേടിയത്. മത്സരത്തിന്റെ 24–ാം മിനിറ്റിൽ മുഹമ്മദ് സാലിസു, 34–ാം മിനിറ്റിലും 68–ാം മിനിറ്റിലും മുഹമ്മദ് കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ഗോൾ നേടിയത്.
58–ാം മിനിറ്റിലും 61–ാം മിനിറ്റിലും ചോ ഗെ സോങ്ങ് ആണ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ നേടിയത്.
ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് ഘാന കീഴടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനോട് രണ്ടിനെതിരെ മൂന്ന് ഗോള്‍ വഴങ്ങിയാണ് ആഫ്രിക്കന്‍ കരുത്തര്‍ തോല്‍വി സമ്മതിച്ചത്.
മറുവശത്ത് യുറഗ്വായ്ക്കെതിരെ ഗോള്‍നില സമനില വഴങ്ങിയാണ് ദക്ഷിണകൊറിയന്‍ സംഘം എത്തിയത്.
Sports
ഫിഫ ലോകകപ്പ്; സെർബിയ-കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു

ദോഹ: ഫിഫ ലോകകപ്പിൽ സെർബിയ, കാമറൂൺ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും 3 ഗോളുകൾ വീതമാണ് നേടിയത് 29–ാം മിനിറ്റിൽ ജീൻ ചാൾസ് കാസ്റ്റെലേറ്റൊ ആണ് കാമറൂണിന് വേണ്ടി ആദ്യ ഗോൾ നേടിയത്.
കളിയുടെ ആദ്യ പകുതിയിൽ 29–ാം മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയശേഷമായിരുന്നു സെർബിയയുടെ തിരിച്ചടി. ആദ്യ പകുതിയിൽ സെർബിയയ്ക്ക് ഒരു ഗോളിന്റെ ലീഡ് ഉണ്ടായിരുന്നു.
-
Entertainment2 months ago
Top 100 best Indian House designs model photos
-
Technology2 months ago
കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ച് 5ജി; കേരളത്തിൽ ഒരിടത്ത് മാത്രം
-
Uncategorized2 months ago
കാഴ്ച്ച തിരികെ പിടിച്ച് വൈക്യം വിജയലക്ഷ്മി
-
Health2 months ago
ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിന് 2023ൽ
-
Food2 months ago
SADIA CHICKEN COMPANY IN BRAZIL…..( HALAL)
-
Kerala2 months ago
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല: തോമസ് ഐസക്
-
Sports2 months ago
ഒരോവറില്‍ 7 സിക്സർ; ഋതുരാജ് ഗെയ്ക്ക്വാദിന് റെക്കോർഡ്
-
Technology2 months ago
ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം; ആദ്യ രാജ്യമാകാൻ ഇന്ത്യ
Recent Comments