സമാധാനാന്തരീക്ഷം വേണമെന്ന് മന്ത്രി; തീരുമാനമാകാതെ വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം പിരിഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞം സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സർവകക്ഷിയോഗത്തിൽ പാർട്ടികൾ അക്രമത്തെ അപലപിച്ചു. സമാധാനാന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

എന്നാൽ സമരസമിതി ഇതിനെ എതിർത്തു. ഇന്നലെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി യോഗത്തിൽ പറഞ്ഞു.

പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. അക്രമം അനുവദിക്കാനാവില്ലെന്ന് സർക്കാർ യോഗത്തിൽ വ്യക്തമാക്കി.