ഓൺലൈൻ ഗെയിമിംഗിന് പ്രായപരിധി ഏർപ്പെടുത്തും; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടിൽ അഭിപ്രായം പറയാം.

അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
ഗെയിമിംഗ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്ന് കരടിൽ പറയുന്നു. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ ഒരു കമ്മിറ്റി രൂപീകരിക്കും. ഗെയിമിംഗ് വഴിയുള്ള വാതുവെപ്പ് അനുവദനീയമല്ല.

പ്രായപൂർത്തിയാകാത്തവർ ഗെയിം കളിക്കാൻ രജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.