തോം ബ്രൗൺ ബ്രാൻഡ് ലോഗോ കേസ്; നിയമപോരാട്ടത്തിൽ തോറ്റ് അഡിഡാസ്

ദില്ലി: അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ ഇൻകോർപ്പറേഷനെതിരായ ട്രേഡ്മാർക്ക് ലംഘന കേസിൽ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ് പരാജയപ്പെട്ടു. സമാനമായ ലോഗോയാണ് തോം ബ്രൗൺ ഉപയോഗിക്കുന്നതെന്നായിരുന്നു അഡിഡാസിന്റെ ആരോപണം. നാല് വരകളാണ് തോം ബ്രൗൺ ഉപയോഗിക്കുന്നത്. അഡിഡാസ് ലോഗോയ്ക്ക് മൂന്ന് വരകളുണ്ട്.

തോം ബ്രൗണിൽ നിന്ന് 7.8 ദശലക്ഷം ഡോളറിലധികം നഷ്ടപരിഹാരം ഈടാക്കാനായിരുന്നു അഡിഡാസ് ലക്ഷ്യമിട്ടിരുന്നത്. ഏകദേശം 63 കോടി രൂപ. എന്നാൽ കോടതി വിധി അഡിഡാസിന് എതിരായിരുന്നു. 

രണ്ട് കമ്പനികളുടെയും ലോഗോകൾ തമ്മിൽ സാമ്യമില്ലെന്ന് വാദിച്ച തോം ബ്രൗണിന്‍റെ നിയമ സംഘം രണ്ട് ബ്രാൻഡുകളും വ്യത്യസ്ത ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി.