പി​ഴ​യ​ട​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഗൂഗിളിൻ്റെ ആ​വ​ശ്യം തള്ളി ​ട്രൈബ്യൂണൽ

ന്യൂ​ഡ​ൽ​ഹി: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ 936.44 കോടി രൂപ പിഴ അടയ്ക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സമർപ്പിച്ച ഹർജി നാഷണൽ ക​മ്പ​നി നി​യ​മ അ​പ്പീ​ൽ ട്രൈബ്യൂണൽ (എൻസിഎൽഎടി) തള്ളി. പ്ലേ സ്റ്റോറുമായി ബന്ധപ്പെട്ട മേ​ധാ​വി​ത്വ പദവി ദുരുപയോഗം ചെയ്തതിനാണ് പിഴ ചുമത്തിയതെന്നും പിഴയുടെ 10 % ഒരു മാസത്തിനകം അടയ്ക്കണമെന്ന് ട്രിബ്യൂണൽ നിർദ്ദേശിച്ചിരുന്നു.

ജസ്റ്റിസുമാരായ രാകേഷ് കുമാർ, അലോക് ശ്രീവാസ്തവ എന്നിവർ സി.​സി.​ഐ​ക്കും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു. കേസ് ഇനി ഏപ്രിൽ 17ന് പരിഗണിക്കും. ആൻഡ്രോയിഡ് മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട കുത്തക നിയമങ്ങൾ ലംഘിച്ചതിന് 1,337.76 കോടി രൂപ പിഴ ഈടാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സമർപ്പിച്ച അപ്പീലും കഴിഞ്ഞയാഴ്ച ട്രൈബ്യൂണൽ തള്ളിയിരുന്നു. വാർത്താ ഉള്ളടക്കത്തിലും സ്മാ​ർ​ട്ട് ടി.​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലും കോമ്പറ്റീഷൻ കമ്മീഷന്‍റെ അന്വേഷണം നേരിടുന്നുണ്ട്.