ട്വിറ്റര്‍ പുതിയ നയ പ്രഖ്യാപനത്തിനു പിന്നാലെ പിന്‍വലിക്കൽ; വ്യാപകമായി പ്രചരിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍

അധികാരമേറ്റ ശേഷം ട്വിറ്ററിനെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ എലോൺ മസ്ക് കമ്പനിയുടെ നയത്തിലുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളത്രയും പ്രവചനാതീതവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും എതിരാളിയായ ‘കൂവി’ന്‍റെ ട്വിറ്റർ ഹാൻഡിൽ നിരോധിക്കുകയും ചെയ്തു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മാസ്റ്റർഡൺ, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും ട്വിറ്റർ അറിയിച്ചു കഴിഞ്ഞു.

ട്വിറ്ററിലൂടെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. എന്നാൽ, പോളിസിയില്‍ മാറ്റം പ്രഖ്യാപിച്ച ഉടൻ തന്നെ കമ്പനി ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. ട്വീറ്റ് നീക്കം ചെയ്തുവെങ്കിലും ഉപയോക്താക്കൾ ഇപ്പോഴും അതിന്‍റെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നുണ്ട്.