സ്‌ഫോടനത്തെ അതിജീവിക്കാൻ കഴിയുന്ന സിസിടിവി ക്യാമറ അവതരിപ്പിച്ച് യുഎഇ

യുഎഇ: ലോകത്തിലാദ്യമായി സ്ഫോടനത്തെ അതിജീവിക്കാൻ കഴിയുന്ന സിസിടിവി ക്യാമറ യു.എ.ഇയിൽ അവതരിപ്പിച്ചു. പ്രധാനമായും ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങൾക്കായി രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ സുരക്ഷാ ക്യാമറയാണിത്.

സ്ഫോടനങ്ങളിൽ ഈ സവിശേഷ സിസിടിവി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിക്കാത്തതിനാൽ സൈനിക മേഖലകൾ, വിമാനത്താവളങ്ങൾ, എണ്ണ വ്യവസായം, ജയിലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവ അനുയോജ്യമാണ്. വടക്കേ അമേരിക്കൻ, യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത ക്യാമറ ‘എക്സ്ഇ’ പരിരക്ഷണ രീതിയാണ് ഉപയോഗിക്കുന്നത്.