Kerala
ഏകീകൃത കുര്‍ബാന; ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ് പ്രതിഷേധം

കൊച്ചി: ഏകീകൃത കുര്ബാനയ്ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം. ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമത വിഭാഗം തടഞ്ഞു. ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ എത്തിയ ബിഷപ്പിനെ ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു. ഗേറ്റ് പൂട്ടിയിട്ട് ആണ് തടഞ്ഞത്. വൻ പൊലീസ് സുരക്ഷ അടക്കം ഉണ്ടായിട്ടും അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരിക്കുകയാണ്.
ഏകീകൃത കുർബാന ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവർ. ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാഗം വലിച്ചെറിഞ്ഞു. മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് കുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള എറണാകുളം അങ്കമാലി രൂപതയിലെ പ്രശ്ന പരിഹാരത്തിന് ഇന്നലെ മെത്രാൻ സമിതി ചർച്ച നടത്തിയിരുന്നു. എന്നാൽ അന്തിമ പരിഹാരം കാണാനായിരുന്നില്ല.
Kerala
സഹകരണ ബാങ്ക്കളിൽ 122 ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക്, സംഘം എന്നിവയിലെ ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുണ്ട്. 106 ഒഴിവ് ജൂനിയർ ക്ലർക്ക് / കാഷ്യർ തസ്തികയിൽ. അസിസ്റ്റന്റ് സെക്രട്ടറി – 2, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – 4, ഡാറ്റാ എൻട്രി ഓപറേറ്റർ -10 എന്നിവയാണ് മറ്റ് ഒഴിവുകൾ. പ്രായം: 18 – 40. പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. അവസാന തീയതി: ജനുവരി 28. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം -695001. വിശദ വിവരങ്ങൾക്ക് www.keralacseb.kerala.gov.in കാണുക.
Kerala
കെഎസ്ആർടിസി ഗവി ടൂർ പാക്കേജിന് ഡിസംബർ ഒന്നിന് തുടക്കം; ആദ്യ സർവീസ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന്

പത്തനംതിട്ട: കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജുകൾ ഡിസംബർ 1 മുതൽ ആരംഭിക്കും. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ്. രാവിലെ 6.30നാണ് സർവീസ്. 70 കിലോമീറ്ററിലധികം ദൈർഘ്യമുള്ള വനയാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്.
വ്യൂ പോയിന്റുകളും, കെ.എസ്.ഇ.ബിയുടെ ഡാമുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, കൊച്ചുപമ്പ, ഗവി തുടങ്ങിയ സ്ഥലങ്ങളും കാണാം. കൊച്ചുപമ്പയില്‍ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്. വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേട് സന്ദർശിച്ച് രാത്രിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങാം. 36 സീറ്റുള്ള പ്രത്യേക ബസാണ് കെ.എസ്.ആര്.ടി.സി. ക്രമീകരിക്കുന്നത്.
തിരുവല്ലയിൽ നിന്ന് നാലിന് പുലർച്ചെ 6 നാണ് രണ്ടാമത്തെ സർവീസ്. അതിനുശേഷം അടുത്ത ദിവസം അടൂരിൽ നിന്ന് സർവീസ് ഉണ്ടാകും. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ മേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖല ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സോണുകളിൽ നിന്ന് വരും ദിവസങ്ങളിൽ ടൂർ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളുണ്ടാകും.
Kerala
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല: തോമസ് ഐസക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ഡോ.ടി.എം.തോമസ് ഐസക്. ഇതിനകം 6,000 കോടി രൂപ ചെലവഴിച്ച പദ്ധതി ഇനി ഉപേക്ഷിക്കാനാവില്ലെന്നും ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ തലസ്ഥാന മേഖലാ വികസന പദ്ധതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്. രണ്ട് പദ്ധതികളുമായും മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കക്ഷിരാഷ്ട്രീയ ഭേദമന്യേ വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകണമെന്നാണ് എല്ലാവരുടെയും ആവശ്യം. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിൽ വികസനം നടക്കും. ഇതിനകം 6,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ 60,000 കോടി രൂപ ചെലവിൽ ക്യാപിറ്റൽ സിറ്റി റീജിയൻ ഡെവലപ്മെന്റ് പ്രോഗ്രാമിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർ മാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന് ആരംഭിച്ച് ഇന്നത്തെ എം.സി. റോഡിന്റെ കിഴക്കന്‍ മേഖലയിലൂടെ 70 കിലോമീറ്റര്‍ കടന്ന് ദേശീയപാതയില്‍ വന്നുചേരുന്ന നാലുവരിപ്പാതയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇത് പിന്നീട് ആറുവരിപ്പാതയാക്കി മാറ്റാനും ആലോചനയുണ്ട്. അതിനാൽ പദ്ധതിയിൽ ഇനി വിട്ടുവീഴ്ച ചെയ്യാൻ ആവില്ലെന്നും ഐസക് പറഞ്ഞു. ആര്‍ക്കെങ്കിലും ഉള്‍വിളി തോന്നുമ്പോള്‍ നിര്‍ത്തിവയ്ക്കേണ്ടതാണോ വികസന പദ്ധതികളെന്നും അദ്ദേഹം ചോദിച്ചു.
ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ ഏഴ് ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പലതും ന്യായമായ ആവശ്യങ്ങളാണ്. വിഴിഞ്ഞത്തിന് വടക്കുഭാഗത്തുള്ള തീരം കടുത്ത തീരശോഷണത്തിന് വിധേയമായിട്ടുണ്ട്. എന്നാൽ അതിനെ നേരിടാനുള്ള നടപടികൾ മന്ദഗതിയിലാണ്. കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞുനീങ്ങുകയാണ്. ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. അത്തരം ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടു. എന്നാൽ ഒരു ആവശ്യം അംഗീകരിക്കാൻ കഴിയില്ല. അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന പദ്ധതി നിർത്തിവച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണം. വിദഗ്ദ്ധരെ നിയമിച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്താം. എന്നാൽ പദ്ധതി നിർത്താൻ കഴിയില്ല. ഇതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.
-
Entertainment2 months ago
Top 100 best Indian House designs model photos
-
Technology2 months ago
കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ച് 5ജി; കേരളത്തിൽ ഒരിടത്ത് മാത്രം
-
Uncategorized2 months ago
കാഴ്ച്ച തിരികെ പിടിച്ച് വൈക്യം വിജയലക്ഷ്മി
-
Health2 months ago
ഗർഭാശയഗള ക്യാൻസർ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിന് 2023ൽ
-
Food2 months ago
SADIA CHICKEN COMPANY IN BRAZIL…..( HALAL)
-
Kerala2 months ago
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കാനാവില്ല: തോമസ് ഐസക്
-
Sports2 months ago
ഒരോവറില്‍ 7 സിക്സർ; ഋതുരാജ് ഗെയ്ക്ക്വാദിന് റെക്കോർഡ്
-
Technology2 months ago
ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം; ആദ്യ രാജ്യമാകാൻ ഇന്ത്യ
Recent Comments