മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു

പുണെ : മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ഹോസ്പിറ്റലിൽ ആണ് മരണം. മറാത്തിയിലെ പേരുകേട്ട സിനിമ, ടെലിവിഷൻ, സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. ഹിന്ദി സിനിമകളും ഷോകളും ചെയ്തിട്ടുണ്ട്.

40 വർഷത്തിലേറെ നീണ്ട കരിയറിൽ, 1990-ൽ അമിതാഭ് ബച്ചൻ അഭിനയിച്ച ‘അഗ്നീപഥ്’, 1999-ൽ സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവർക്കൊപ്പം ‘ഹം ദിൽ ദേ ചുകേ സനം’ ഉൾപ്പെടെ വിവിധ മറാത്തി, ബോളിവുഡ് ചിത്രങ്ങളിൽ ഗോഖലെ അഭിനയിച്ചിട്ടുണ്ട്.

ശിൽപ ഷെട്ടിക്കും അഭിമന്യു ദസ്സാനിക്കുമൊപ്പം ‘നിക്കമ്മ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ വർഷം ജൂണിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.