മെറ്റാ ഇന്ത്യയുടെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് ഡയറക്ടറായി വികാസ് പുരോഹിത്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റ വികാസ് പുരോഹിതിനെ ഇന്ത്യയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടറായി നിയമിച്ചു. രാജ്യത്തെ പ്രമുഖ പരസ്യദാതാക്കളെയും ഏജൻസി പങ്കാളികളെയും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് ഡിജിറ്റൽ പരസ്യ ഇക്കോസിസിറ്റം കെട്ടിപ്പടുക്കുന്നതിൽ മെറ്റാ പ്ലാറ്റ്ഫോമുകൾക്ക് ഒരു വലിയ പങ്കുണ്ട്. ഇത് ശരിയായ രീതിയിൽ രൂപപ്പെടുത്തുന്നതിൽ വികാസ് ഞങ്ങളോടൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ മെറ്റായുടെ പരസ്യ ബിസിനസ് ഡയറക്ടറും മേധാവിയുമായ അരുൺ ശ്രീനിവാസ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസുകളുമായും ഏജൻസി ഇക്കോസിസ്റ്റവുമായും ഉള്ള മെറ്റയുടെ പ്രവർത്തനങ്ങൾക്ക് പുരോഹിത് നേതൃത്വം നൽകും. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളുമായും ഏജൻസികളുമായും കമ്പനിയുടെ തന്ത്രപരമായ ബന്ധത്തിനും പുരോഹിത് വഴി കാട്ടും.