വിഴിഞ്ഞം പദ്ധതി; സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: സമരസമിതി ഒഴികെയുള്ളവരെല്ലാം വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി മന്ത്രി ജി.ആർ.അനിൽ. സമരസമിതി ഒഴികെ മറ്റെല്ലാവരും പദ്ധതി നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു.

സർവകക്ഷി യോഗത്തിന്‍റെ സ്പിരിറ്റ് പ്രതിഷേധക്കാർ ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർവകക്ഷി യോഗത്തിന്‍റെ ഫലം എന്തെന്ന് അറിയില്ലെന്ന് മോണ്‍. യൂജിന്‍ പെരേര പറഞ്ഞു.

സർവകക്ഷി യോഗത്തിൽ വിഴിഞ്ഞത്തെ സംഭവങ്ങളെ എല്ലാവരും അപലപിച്ചതായി സി.പി.എം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ഉറപ്പ് നൽകി. സമരം അവസാനിക്കുമോ എന്ന് അറിയില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.