നിറപറയെ സ്വന്തമാക്കി വിപ്രോ; ഭക്ഷ്യവിപണിയിലേക്ക് പുതു ചുവടുവെയ്പ്പ്

ഡൽഹി: കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിൽ മുന്നിൽ നിൽക്കുന്ന നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. നിറപറയെ ഏറ്റെടുക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനം വിപ്രോ പ്രഖ്യാപിച്ചു. കരാറിൽ ഒപ്പുവച്ചുവെങ്കിലും എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ നടത്തുകയെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഈ ഏറ്റെടുക്കലിലൂടെ, സുഗന്ധവ്യഞ്ജന വിപണിയിൽ ഇതിനകം സാന്നിധ്യമുള്ള ഡാബർ, ഇമാമി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ എഫ്എംസിജി സ്ഥാപനങ്ങളെയായിരിക്കും വിപ്രോ കൺസ്യൂമർ കെയർ നേരിടുക.