ചൈനയോട് കോവിഡ് കണക്കുകള്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ലണ്ടന്‍: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം, രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികൾ, ത്രീവപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗികൾ, കോവിഡ് മരണങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കിടാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയോട് ആവശ്യപെട്ടു. വാക്സിൻ സ്വീകരിച്ചവരുടെ കൃത്യമായ കണക്ക് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് ആഗോളതലത്തിൽ പടരാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കുന്നതിന് ഈ ഡാറ്റ ഉപകാരപ്രദമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ചൈനയ്ക്ക് സഹായം നൽകുമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.

പല രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, യുഎസ്, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന കർശനമാക്കി.