തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർക്കുന്നു: ഹൈബി ഈഡൻ

തരൂരിന്റെ വാക്കുകൾക്കായി ലോകം കാതോർത്തിരിക്കുകയാണെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, ആഗോള സമൂഹം ശശി തരൂരിനെയാണ് പരാമർശിക്കുന്നത്. ശശി തരൂരിനെ തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. തരൂരിന്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം. ഇന്ത്യയ്ക്ക് തരൂരിനെ ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ഹൈബി ഈഡൻ പറഞ്ഞു.

നെഹ്റുവിനേയും അംബേദ്കറേയും കുറിച്ച് പുസ്തകമെഴുതിയ ഏക കോൺഗ്രസുകാരൻ തരൂരാണെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥ് പറഞ്ഞു. തരൂരിന് ഈ പാർട്ടിയെ നന്നായി അറിയാമെന്നും അത് ജനത്തിനുമറിയാമെന്നും ശബരി കൂട്ടിച്ചേർത്തു. 

ഫുട്ബോളിൽ ഗോൾ നേടുന്ന താരമാണ് സ്റ്റാറാകുന്നതെങ്കിലും ഗോളി കൂടി നന്നാവണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മാറ്റങ്ങൾ ഉൾക്കാെണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം. എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടതെന്നും കൂടെയുള്ളവരെയല്ലെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.