സൊമാറ്റോയുടെ സഹസ്ഥാപകൻ ഗുഞ്ജൻ പട്ടീദാർ രാജിവെച്ചു

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജൻ പട്ടീദാർ രാജിവെച്ചു. കമ്പനിയുടെ ആദ്യകാല ജീവനക്കാരിൽ ഒരാളായിരുന്ന ഗുഞ്ജൻ പിന്നീട് സഹസ്ഥാപക പദവി നൽകുകയായിരുന്നു. രാജി വെക്കുന്നതിനു പിന്നിലെ കാരണം അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗുഞ്ജൻ പാട്ടീദാർ കഴിഞ്ഞ പതിനാലു വർഷത്തോളം സൊമാറ്റോയ്‌ക്കൊപ്പമുണ്ടായിരുന്നു. ഓഹരി വിപണിയിലടക്കം സൊമാറ്റോ മാന്ദ്യം നേരിടുന്നതിനിടെയാണ് പട്ടീദാറിന്‍റെ രാജി.